ഭൂപേഷ് ബഗേൽ | Photo: PTI
റായ്പുര്‍: കേന്ദ്ര ബജറ്റില്‍ റെയില്‍വേയ്ക്ക് വലിയ തുക വകയിരുത്തിയതില്‍ വിമര്‍ശനവുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഘേല്‍. സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിന് മുമ്പുള്ള ആധുനികവത്കരണത്തിനാണോ പണം ചെലവഴിക്കുകയെന്നായിരുന്നു ബാഘേലിന്റെ ചോദ്യം. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ആനുകൂല്യങ്ങളൊന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'2,35,000 കോടി രൂപയോളം റെയില്‍വേയ്ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്ക് വേണ്ടിയാണോ, പുതിയ നിയമനങ്ങള്‍ക്കാണോ, അതോ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിന് മുമ്പുള്ള ആധുനികവത്കരണത്തിനാണോ?. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുമാത്രമുള്ള ബജറ്റാണിത്. ചത്തീസ്ഗഢിനായി ബജറ്റില്‍ ഒന്നുമില്ല', ബാഘേല്‍ കുറ്റപ്പെടുത്തി.
നേരത്തെ റെയില്‍വേയ്ക്കായി പ്രത്യേക ബജറ്റ് തന്നെയുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല. ജി.എസ്.ടി, കേന്ദ്ര എക്‌സൈസ് നികുതികളുടെ കുടുശ്ശിക എത്രയും വേഗം നല്‍കി തീര്‍ക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ റെയില്‍വേക്കായി നീക്കിവെച്ചത്. 2013 നേക്കാള്‍ 9 മടങ്ങ് കൂടിയ തുകയായ 2.4 ലക്ഷം കോടിയോളം രൂപ റെയില്‍വേക്കായി വകയിരുത്തുന്നുവെന്നായിരുന്നു ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം. വൈദ്യുതീകരണത്തിനും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താനും ട്രാക്കുകള്‍ നവീകരിക്കാനുമാണ് തുക ചെലവഴിക്കുക.
Content Highlights: Modernising before selling Chhattisgarh CM Baghel questions budget allocation to Railways
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..