അമിത് ഷാ ജമ്മു കശ്മീരിൽ; സുരക്ഷയുടെ ഭാഗമായി മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചു


മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയിരുന്നു. ബരാമുള്ളയിലും രജൗരിയിലും പൊതുസമ്മേളനത്തിൽ അമിത് ഷാ അഭിസംബോധന ചെയ്ത് സംസാരിക്കും.

പ്രതീകാത്മക ചിത്രം | ചിത്രം: UNI

ശ്രീനഗർ: ജമ്മു കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ ജമ്മു കശ്മീരിൽ ജയില്‍ ഡിജിപി കൊലചെയ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിക്ക് തൊട്ടുമുൻപായാണ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷ മുൻനിർത്തിക്കൊണ്ടായിരുന്നു മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.

ജയില്‍ ഡി.ജി.പി. ഹേമന്ത് കുമാര്‍ ലോഹിയയെ ആണ് സുഹൃത്തിന്റെ വീട്ടിൽ തിങ്കളാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നെന്നും ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.



മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയിരുന്നു. ബരാമുള്ളയിലും രജൗരിയിലും പൊതുസമ്മേളനത്തിൽ അമിത് ഷാ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ബുധനാഴ്ച ബരാമുള്ളയിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് പഹാരി സമൂഹത്തെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപനം നടത്തിയേക്കുമെന്ന വിവരവുമുണ്ട്. എന്നാൽ ഇതിനെതിരെ മറ്റു വിഭാഗക്കാരായ ആളുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിൽ ജമ്മു കശ്മീരിൽ രണ്ട് തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായത്. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന വ്യാപകമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

Content Highlights: Mobile Internet Suspended In Jammu, Rajouri Ahead Of Amit Shah Rally, Day After Cop's Murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented