ധാര്‍(മധ്യപ്രദേശ്):  മധ്യപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും പുരുഷനേയും മറ്റൊരു സ്ത്രീയേയും മരത്തില്‍ കെട്ടിയിട്ടാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.

വിവാഹിതയായ മറ്റൊരു സ്ത്രീയുമായി നാടുവിടാന്‍ യുവാവ് ശ്രമിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഇയാളെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ധാറിലെ അര്‍ജുന്‍ കോളനിയിലായിരുന്നു സംഭവം. ബന്ധുക്കളാണ് മര്‍ദ്ദനമേറ്റവര്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Mob lynching, Madhyapradesh