ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ബിര്‍ജു (25) വിനോദ് കുമാര്‍ (31) എന്നീ പ്രതികള്‍ യുവതി ഓഫീസില്‍നിന്ന് മടങ്ങവെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇവര്‍ മയക്ക് മരുന്ന് ചേര്‍ന്ന ശീതള പാനീയം യുവതിക്ക് നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ സ്വന്തം ഫ്‌ളാറ്റിലെത്തിച്ച് ബലാല്‍സംഗം ചെയ്തു.

പിന്നീട് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടുകാരോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രണ്ട് പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

content highlights: MNC Employee Gang-Raped Allegedly By 2 Colleagues