സന്തോഷ് ബംഗാർ ഒരാഴ്ച മുമ്പ് ഉദ്ധവിനായി കരയുന്ന ദൃശ്യം,ഇന്ന് ഷിന്ദേയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ |ഫോട്ടോ:PTI
മുംബൈ: ഒരാഴ്ച മുമ്പാണ് സംഭവം, ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ഗുവാഹാട്ടിയിലെ ഹോട്ടലില്‍ താമസിച്ച് വിമത നീക്കം നടത്തി വരികയാണ്. അനുയായികളെ പരമാവധി ഒപ്പം നിര്‍ത്താനുള്ള നീക്കം ഉദ്ധവ് താക്കറെയുടെ ഭാഗത്ത് നിന്നും ഉണ്ടായി. തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരോടും നേതാക്കളോടും ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ഉദ്ധവ് നിര്‍ദേശം നല്‍കി. സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറയ്ക്കുവേണ്ടി അവര്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയുണ്ടായി.
നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിന് ഏക്‌നാഥ് ഷിന്ദേ ഇന്ന് നിയമസഭയിലേക്ക് വരുമ്പോള്‍ ഒപ്പമുള്ള ആളെ കണ്ട് താക്കറെ പക്ഷക്കാര്‍ ഞെട്ടി. ഒരാഴ്ച മുമ്പ് പൊട്ടിക്കരഞ്ഞ ഇന്നലെ വരെ കൂടെയുണ്ടായിരുന്ന സന്തോഷ് ബംഗാറാണ് ഷിന്ദേയ്‌ക്കൊപ്പമുള്ളത്.
ഒറ്റരാത്രി കൊണ്ടാണ് സന്തോഷ് ബംഗാര്‍ മറുകണ്ടം ചാടിയത്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നലെ വരെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു ഇയാള്‍. ഇന്നലെ രാത്രി വൈകിയാണ് ബംഗാര്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് എത്തിയത്.
വിശ്വാസ വോട്ടെടുപ്പില്‍ സന്തോഷ് ബംഗാര്‍ അടക്കമുള്ളവരുടെ വോട്ടുകളോടെ ഷിന്ദേ അനായാസം ജയിച്ചു.
ജൂണ്‍ 24-ന് തന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയിലാണ് സന്തോഷ് ബംഗാര്‍ ഉദ്ധവിനായി കരഞ്ഞത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ ആ വീഡിയോ ഇപ്പോഴുമുണ്ട്.
നിങ്ങള്‍ ഉദ്ധവിനോട് വഞ്ചനയാണ് കാണിക്കുന്നതെന്നും ഏക്‌നാഥ് ഷിന്ദേയോട് ബംഗാര്‍ മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. കരഞ്ഞപ്പോള്‍ അരികിലുണ്ടായിരുന്ന ഒരു അനുയായി തൂവാല കൊണ്ട് തുടച്ച് നല്‍കുന്നുമുണ്ട്.
ഉദ്ധവ് ജീ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ഇയാള്‍ പറയുമ്പോള്‍ അണികളില്‍ കരഘോഷവും മുദ്രാവാക്യം മുഴക്കുന്നതും കാണാം.
Content Highlights: MLA Wept For Uddhav Thackeray. He Switched Sides In Trust Vote


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..