ചെന്നൈ: ശശികല മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍. ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് ശശികലയെ ഭരണകര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിച്ചിരുന്നില്ല.

മുഖ്യമന്ത്രിയായി ശശികല അധികാരമേറ്റാന്‍ അത് അന്തരിച്ച ജയലളിതയുടെ ആഗ്രഹങ്ങള്‍ക്ക് പോലും എതിരാവുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ തിരുവാരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. വ്യാഴായ്ചയാണ് ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.