ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം. 

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹികസമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിന്‍ ട്വീറ്റില്‍ പറഞ്ഞു. 

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു വൈകുന്നേരം മൂന്നരയ്ക്കു നടന്ന ചടങ്ങിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. 

content highlights: mk stalin congratulates pinarayi vijayan