ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലൈംഗികാരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ രാജി ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ബി.ജെ.പിയും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത്തരത്തില്‍ സൂചന നല്‍കുന്നത്. അതേ സമയം വിഷയത്തില്‍ ആദ്യമായി ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പി നേതാവ് റീത്താ ബഹുഗുണ ജോഷിയാണ് എം.ജെ അക്ബറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതികരിച്ചത്. 

നിലവില്‍ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള എം.ജെ അക്ബര്‍ തിരിച്ചെത്തിയാലുടന്‍ രാജി ആവശ്യപ്പെടുമെന്നാണ് വിവരം. ഏഴ് സ്ത്രീകളാണ് എം.ജെ അക്ബറിനെതിരെ ഇതുവരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. 

രാജ്യത്ത് സജീവമായിട്ടുള്ള 'മീ ടൂ' പ്രചാരണത്തിന്റെ ഭാഗമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എം.ജെ അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

content highlights: MJ Akbar may resign over me too