മകള്‍ ഡോക്ടറെ തല്ലി,വീഡിയോ വൈറലായി; മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി


മിലാരി ഡോക്ടറെ മർദിക്കുന്നതിന്റെ വീഡിയോയിൽനിന്ന്, മിസോറാം മുഖ്യമന്ത്രി സോറംതംഗ | Image:video posted by https://twitter.com/ShivAroor, PTI

ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വന്‍തോതില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ മിസോറാം മുഖ്യമന്ത്രി സോറംതംഗ സംഭവത്തില്‍ ക്ഷമാപണം നടത്തി. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗവിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്‌മെന്റ് എടുക്കാത്തതിനാല്‍ മിലാരിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് മിലാരി ഡോക്ടറെ തല്ലിയത്.

ബുധനാഴ്ചയായിരുന്നു സംഭവം. പരിശോധനയ്ക്ക് മുന്‍പ് അപ്പോയ്ന്റ്‌മെന്റ് എടുക്കണമെന്ന് ക്ലിനിക്കിലെത്തിയ മിലാരിയോട് ഡോക്ടര്‍ ആവശ്യപ്പെടുകായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ സമീപത്തേക്ക് മിലാരി വേഗത്തില്‍ നടന്നെത്തി മുഖത്തടിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ മിലാരി പിടിച്ചു മാറ്റുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ വന്‍തോതിലാണ് പ്രചരിച്ചത്. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയും കുടുംബവും സാമൂഹികമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം യൂണിറ്റിലുള്ള ഡോക്ടര്‍മാര്‍ ശനിയാഴ്ച പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജണിഞ്ഞാണ് ശനിയാഴ്ച ജോലിക്കെത്തിയത്.



തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. ഡോക്ടറുടെ നേര്‍ക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായും മകളുടെ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും സ്വന്തം കയ്യക്ഷരത്തിലെഴുതിയ കുറിപ്പ് അദ്ദേഹം ട്വീറ്ററില്‍ പങ്കുവെച്ചു.

Content Highlights: Mizoram Chief Minister's Daughter, Hits Doctor CM Apologizes, Zoramthanga, Viral Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented