ഓപ്പറേഷൻ താമരപ്പേടിയിൽ മമത;38 തൃണമൂല്‍ എംഎല്‍എമാര്‍ക്ക് ബിജെപിബന്ധമെന്ന് മിഥുന്‍ചക്രവർത്തി


മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഒരാള്‍ പോലും മിഥുന്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

മിഥുൻ ചക്രവർത്തി, മമത ബാനർജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ക്ക് ബിജെപിയുമായി സമ്പര്‍ക്കമുണ്ടെന്ന് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി. 38 എംഎല്‍എമാര്‍ ബിജെപിയുമായും അതില്‍ 21 പേര്‍ താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും മിഥുന്‍ ചക്രവര്‍ത്തി അവകാശപ്പെട്ടു. പശ്ചിമബംഗാളില്‍ ബിജെപി ഓപ്പറേഷന്‍ താമരയ്ക്ക് പദ്ധതിയിടുന്നതായും തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോപ്പുകൂട്ടുകയാണെന്നുമുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് പിന്നാലെയാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന.

"നിങ്ങള്‍ ബ്രേക്കിങ് ന്യൂസ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോള്‍, 38 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഞങ്ങളുമായി നല്ല ബന്ധത്തിലാണ്, അതില്‍ 21 പേര്‍ക്ക് ഞാനുമായി നേരിട്ട് ബന്ധമുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വിട്ടിരിക്കുന്നു". കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മിഥുന്‍ ചക്രവര്‍ത്തി അറിയിച്ചു.

കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് ട്രെയിലര്‍ റിലീസ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെടരുതെന്നും നിങ്ങള്‍ ഇതൊക്കെ ആസ്വദിക്കൂ എന്നുമായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രതികരണം.

മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഒരാള്‍ പോലും മിഥുന്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. അദ്ദേഹം ആശുപത്രിയിലാണെന്ന് കേട്ടിരുന്നു, രോഗം ശാരീരികമല്ല മാനസികമാണെന്നാണ് എനിക്ക് തോന്നുന്നത്. തൃണമൂല്‍ എംപി ശന്തനു സെന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയില്‍ പിളര്‍പ്പുണ്ടായതും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണതും ബിജെപിയുടെ പിന്‍കളിയാണെന്നും ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് മനസിലാക്കിയതായും രണ്ട് ദിവസം മുമ്പ് മമത ആരോപിച്ചിരുന്നു. ബംഗാളില്‍ ഇത്തരം കരുക്കളുമായെത്തിയാല്‍ ബിജെപി കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന് മമത മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Content Highlights: Mithun Chakraborty, claimed, 38 MLAs, Trinamool Congress, BJP, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented