പ്രതീകാത്മക ചിത്രം | Photo: ANI
ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ക്രിസ്മസ് ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് മമത ട്വീറ്റ് ചെയ്തു. 22,000 ത്തോളം വരുന്ന രോഗികളും ജീവനക്കാരും ഈ ഒരു നടപടി കാരണം ഭക്ഷണവും മരുന്നുകളും ലഭിക്കാതെ കഷ്ടത്തിലായെന്നും മമതാ ബാനർജി ട്വീറ്റിൽ പറയുന്നു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നേരത്തെ മദർ തെരേസ സ്ഥാപിച്ച മിഷനീറ് ഓഫ് ചാരിറ്റിയ്ക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി എന്നാണ് മമതയുടെ ആരോപണം.
"ഞെട്ടിക്കുന്ന വാർത്തയാണ് ക്രിസ്മസ് ദിനത്തിൽ കേട്ടത്. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണ്. ചാരിറ്റിയുടെ കീഴിൽ വരുന്ന 22,000ത്തോളം രോഗികളും ജീവനക്കാരുമാണ് ഭക്ഷണവും മരുന്നുകളും ഇല്ലാതെ ദുരിതത്തിലായത്' - മമത ട്വീറ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
1950ലാണ് മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിച്ചത്.
Content Highlights: Missionaries Of Charity's Bank Accounts Frozen - Mamata Banerjee's Tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..