വെള്ളം വോട്ടാക്കാന്‍ കെ.സി.ആര്‍: എല്ലാ വീട്ടിലും പൈപ്പിലൂടെ ശുദ്ധജലം, ആദ്യ സംസ്ഥാനമായി തെലങ്കാന


പൈപ്പ്ലൈനിലൂടെ ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലേക്കും വിതരണം ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Photo:https://missionbhagiratha.telangana.gov.in/

ഹൈദരാബാദ് : അന്ധവിശ്വാസികള്‍ക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ലെന്നും അന്ധവിശ്വാസത്തിന്റെ പുറകെ പോവുന്ന ഒരു മുഖ്യമന്ത്രിയെ നമുക്ക് ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്നും പറഞ്ഞ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയില്‍ ചുവടുറപ്പിക്കുമ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ് തെലങ്കാനയിലെ മിഷന്‍ ഭഗീരഥ പദ്ധതി. കുടിവെള്ളത്തിനായുള്ള കേന്ദ്രപദ്ധതിയായ ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങളായിട്ടും ഇഴഞ്ഞ് നീങ്ങുമ്പോഴാണ് മിഷന്‍ ഭഗീരഥയിലൂടെ ശുദ്ധജലം വീട്ടകങ്ങളില്‍ ഏത് സമയവും എത്തിക്കുന്ന ഏക സംസ്ഥാനമായി തെലങ്കാന സര്‍ക്കാര്‍ മാറിയിരിക്കുന്നത്.

പൈപ്പ്ലൈനിലൂടെ ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലേക്കും വിതരണം ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുടക്കിയിരിക്കുന്നത് 46,000 കോടി രൂപയാണ്. ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനുകള്‍ സംസ്ഥാനത്തുടനീളം ഇതിനായി സ്ഥാപിച്ചു. നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2024-ന് മുന്നെ പദ്ധതി പൂര്‍ണമായും കമ്മിഷന്‍ ചെയ്യാനാണ് തെലങ്കാന സര്‍ക്കാരും ഉദ്ദേശിക്കുന്നത്. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടു തന്നെ പദ്ധതിയുടെ പൈലറ്റ് ഉദ്ഘാടനം നടത്തിച്ച് കെ.സി.ആര്‍ സ്റ്റാറായതോടെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്തേക്ക് പ്രതിനിധികളെ അയക്കുകയും ചെയ്തിട്ടുണ്ട്.

മിഷന്‍ ഭഗീരഥ പദ്ധതിയിലൂടെ തെലങ്കാനയില്‍ നൂറുശതമാനം വീടുകളിലും പൈപ്പ് ലൈനിലൂടെ സുരക്ഷിതമായ ശുദ്ധജലം എത്തുന്നതായി കേന്ദ്ര ജലശക്തി മന്ത്രാലയവും പ്രഖ്യാപിച്ചു. മിഷന്‍ ഭഗീരഥ പദ്ധതി നടപ്പായതിലൂടെ തെലങ്കാന സംസ്ഥാനം ഫ്‌ലൂറൈഡ് വിമുക്ത സംസ്ഥാനമായതായും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരപ്രദേശങ്ങളിലെ ഇരുപത് ലക്ഷം കുടുംബങ്ങളില്‍ പെട്ട 2.23 കോടി ജനങ്ങൾക്കും ഗ്രാമപ്രദേശങ്ങളിലെ 60 ലക്ഷം ആളുകൾക്കുമാണ് പദ്ധതിയടെ ഗുണം ലഭിക്കുക. ഗോദാവരി, കൃഷ്ണ നദികളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഫില്‍ട്ടര്‍ ചെയ്ത് ശുദ്ധജലമാക്കി പൈപ്പ് വഴി വീടുകളില്‍ എത്തിക്കുന്നത്‌. ആദ്യ ഘട്ടത്തില്‍ ജലത്തിനായി ആളുകളില്‍ നിന്ന് പണം വാങ്ങില്ലെങ്കിലും നിശ്ചിത തുക പിന്നീട് ഈടാക്കാനാണ് ഉദ്ദേശ്യം.

സ്വന്തം ബ്രാന്‍ഡില്‍ കുപ്പിവെള്ളം

ജനങ്ങളില്‍ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാനും ബോധവല്‍ക്കരിക്കാനും മിഷന്‍ ഭഗീരഥ ബ്രാന്‍ഡില്‍ കുപ്പിവെള്ളം വരെ ഇറക്കി തെലങ്കാന. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിപാടിയില്‍ മിഷന്‍ ഭഗീരഥ കുപ്പിവെള്ളം നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് കുപ്പിവെള്ള ബ്രാന്‍ഡ് പോലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന വെള്ളത്തിന് പകരം പൈപ്പ് ലൈനിലൂടെ വീടുകളിലെത്തുന്ന സമാന വെള്ളം തന്നെയാണ് മിഷന്‍ ഭഗീരഥ കുപ്പിവെള്ളത്തിനായും ഉപയോഗിക്കുന്നത്. പദ്ധതിയിലൂടെ ജനങ്ങളുടെ ജല ലഭ്യത പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും അവരെ അസുഖങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

62 പമ്പിംഗ് സ്റ്റേഷന്‍, ജലം ശുദ്ധീകരിക്കാന്‍ 150 ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, 35573 സര്‍വീസ് റിസര്‍വോയറുകള്‍, 27 ഇന്‍ടേക്ക് കിണറുകള്‍ എന്നിവയെല്ലാം മിഷന്‍ ഭഗീരധയുടെ പ്രത്യേകതയാണ്. വെള്ളത്തിലെ ഫുലൂറൈഡിന്റെ വര്‍ധിച്ച അളവ് മൂലം രോഗ ബാധിതരാകുന്ന സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ഗ്രാമവാസികള്‍ക്ക് ശുദ്ധ ജലം പദ്ധതിയിലൂടെ ഉറപ്പാക്കാന്‍ കഴിഞ്ഞൂവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. പേര് സൂചിപ്പിക്കും പോലെ വലിയൊരു ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു പദ്ധതി പൂര്‍ത്തീകരണത്തിലുണ്ടായതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മിഷന്‍ ഭഗീരഥയിലൂടെ ആദ്യ നാഷണല്‍ വാട്ടര്‍ മിഷന്‍ അവാര്‍ഡിന്റെ ഒന്നാം സ്ഥാനവും 2019-ല്‍ തെലങ്കാനയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ സംസ്ഥാനത്തിന്റെ പ്രയത്‌നത്തെ അഭിനന്ദിക്കുകയും ചെയ്തു. പദ്ധതിയുടെ 80 ശതമാനം തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് കണ്ടെത്തിയത്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2455.82 കോടി രൂപ നീതി ആയോഗ് തെലങ്കാനയ്ക്കായി അനുവദിച്ചുവെങ്കിലും വെറും 311 കോടി രൂപ മാത്രമാണ് ഇതുവരെ കേന്ദ്രം നല്‍കിയത് എന്നാണ് പ്രധാന ആരോപണം. ഇതിലൂടെ കേന്ദ്രം തെലങ്കാനയോട് വിവേചനം കാണിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

1998-ല്‍ ഇന്നത്തെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു സിദ്ദിപേട്ട് എംഎല്‍എ ആയിരുന്ന കാലത്താണ് പദ്ധതിയുടെ തുടക്കം.അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന മിഷന്‍ ഭഗീരഥയുടെ ഏറ്റവും വലിയ വെല്ലുവിളി 1.50 ലക്ഷം കിലോമീറ്ററുകളോളം ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയെന്നതായിരുന്നു. നിരവധി കമ്പനികള്‍ ഇതിനായി മുന്നോട്ട് വന്നുവെങ്കിലും മേഘാ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ച്ചറല്‍ ലിമിറ്റഡാണ് പദ്ധതി പൂര്‍ത്തീകരണത്തിനായി സംസ്ഥാന സര്‍ക്കാരിന് ഒപ്പം നിന്നത്. പത്തു വര്‍ഷത്തേക്ക് പൈപ്പ് ലൈനിന്റെ പരിപാലനവും സൂക്ഷിപ്പുമെല്ലാം കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും. പദ്ധതി ആരംഭിച്ച ശേഷം 2018-ല്‍ ആവുമ്പോഴേക്കും 95 ശതമാനം ജോലിയും പൂര്‍ത്തിയാക്കാനായി.

Content Highlights: Mission Baghiratha The Prestigious Project of Thelangana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented