ജയ്പുർ: രാജസ്ഥാനില്‍ കാണാതായ ആറുവയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിനിരയായിരുന്നുവെന്നും പെണ്‍കുട്ടി ധരിച്ചിരുന്ന യൂണിഫോമിലുണ്ടായിരുന്ന ബെല്‍റ്റ് കൊണ്ടാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗനം
ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി മരിച്ചു കിടന്നതിന്റെ സമീപത്ത് നിന്നു മദ്യക്കുപ്പികളും പലഹാരങ്ങളും കണ്ടെടുത്തു. രക്തക്കറയുമുണ്ട്.
സ്‌കൂളില്‍ ശനിയാഴ്ച കായിക ദിനമായിരുന്നു. അന്നേ ദിവസമാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. മൂന്ന് മണിയായിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരച്ചിലാരംഭിച്ചത്. ബന്ധുക്കളുടെ വീടുകളിൽ അന്വേഷിച്ചിട്ടും കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം അരക്കിലോമീറ്റര്‍ അകലെയുള്ള കുറ്റിക്കാടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ഗ്രാമത്തില്‍ പോസ്റ്റ്‌മോര്‍ട്ടം സൗകര്യമില്ലാഞ്ഞതിനാല്‍ മറ്റൊരിടത്ത് കൊണ്ടുപോയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
content highlights: Missing Rajasthan Girl Raped and killed