ന്യൂഡല്‍ഹി: മുന്‍ 'മിസ് ഇന്ത്യ ഡല്‍ഹി' മാന്‍സി സെഗാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ നരീന വിഹാര്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ എഎപി നേതാവും എംഎല്‍എയുമായ രാഘവ് ഛദ്ദയുടെ സാന്നിധ്യത്തിലാണ് മാന്‍സി സെഗാള്‍ പാര്‍ട്ടി അംഗത്വമെടുത്തത്. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധമായ ഭരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് എഎപിയില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി അംഗത്വമെടുത്തതിന് പിന്നാലെ മാന്‍സി പറഞ്ഞു. 2019 മിസ് ഇന്ത്യ ഡല്‍ഹി ആയിരുന്ന മാന്‍സി ഒരു സ്വയം സംരംഭകയുമാണ്. 

'മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സത്യസന്ധമായ ഭരണത്തില്‍ നിന്നും രാഘവ് ഛദ്ദയുടെ കഠിനാധ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എഎപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ശുദ്ധമായ രാഷ്ട്രീയത്തിലൂടെ നാം ജീവിക്കുന്ന ലോകത്തില്‍ ഗണ്യമായ മാറ്റം വരുത്താന്‍ സാധിക്കും'- മാന്‍സിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

content highlights: Miss India Delhi 2019 Mansi Sehgal Joins Aam Aadmi Party