ശ്രീനഗര്‍: പാക് അധീന കശ്മീരില്‍നിന്ന് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നെത്തിയ പെണ്‍കുട്ടികളെ കണ്ടെത്തിയ ഇന്ത്യന്‍ സൈന്യം മണിക്കൂറുകള്‍ക്കകം സമ്മാനങ്ങള്‍ നല്‍കി അവരെ തിരിച്ചയച്ചു. ലൈബ സാബിര്‍ (17), സഹോദരി സന സാബിര്‍ (13) എന്നിവരാണ് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നത്.
ഇന്ത്യന്‍ സൈന്യം ഉപദ്രവിക്കുമെന്നും തിരിച്ചയക്കില്ലെന്നും ഭയപ്പെട്ടിരുന്നുവെന്ന് ലൈബ സാബിര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സൈന്യം വളരെ നല്ലരീതിയിലാണ് പെരുമാറിയത്. വഴിയറിയാതെ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണരേഖ കടന്നത്. ഇന്ത്യക്കാര്‍ വളരെ നല്ലവരാണെന്നും സ്വന്തം നാട്ടിലേക്ക് പോകുന്നതിനുമുമ്പ് പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
#WATCH | We lost our way & entered Indian territory. We feared that Army personnel will beat us up but they treated us in a very good manner. We had thought that they would not allow us to go back but today we are being sent home. People are very good here: Laiba Zabair https://t.co/u6DXgPEf7C pic.twitter.com/2rkf8hOdxk
— ANI (@ANI) December 7, 2020
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഛകന്‍ ദാ ബാഗ് ക്രോസിങ് പോയിന്റിലൂടെയാണ് പെണ്‍കുട്ടികളെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം നിയന്ത്രണരേഖ കടന്നെത്തിയ ഇവരെ 24 മണിക്കൂറില്‍ താഴെ സമയം മാത്രമെ തടഞ്ഞുവച്ചുള്ളൂ. ക്രോസിങ് പോയിന്റില്‍വച്ച് പാകിസ്താനിലെ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പെണ്‍കുട്ടികളെ സുരക്ഷിതരായി തിരിച്ചേല്‍പ്പിച്ചത്. സമ്മാനങ്ങളും മധുര പലഹാരങ്ങളും ഇന്ത്യന്‍ സൈന്യം അവര്‍ക്ക് നല്‍കി.
Content Highlights: Minor sisters from PoK repatriated after inadvertently entering India