ധനമന്ത്രി നിർമലാ സീതാരാമനൊപ്പം അനുരാഗ് താക്കൂർ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ മൂന്ന് സഹമന്ത്രിമാരെ സ്ഥാനമുയര്‍ത്തി സ്വതന്ത്ര ചുമതല നല്കി. ധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂര്‍, ആഭ്യന്തര സഹമന്ത്രിയായ ജി.കിഷന് റെഡ്ഡി, കൃഷി സഹമന്ത്രി പുരുഷോത്തം രുപാല എന്നിവര്‍ക്കാണ് സ്വതന്ത്ര ചുമതല നല്‍കുക.
പുതുയായി ചുമതലയേല്‍ക്കുന്ന മറ്റു മന്ത്രിമാര്‍ക്കൊപ്പം ഇവര്‍ക്കും രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലില്ല.
പുതുതായി ചുമതലയേല്‍ക്കുന്ന മന്ത്രിമാര്‍ നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയാണെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷായടക്കമുള്ളവരും ഇവിടെയുണ്ട്. വൈകീട്ട് ആറ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..