മോദിയെ വിമര്‍ശിച്ചാല്‍ റെയ്ഡ് എന്ന് മുന്‍ജഡ്ജി; അടിയന്തരാവസ്ഥയേക്കുറിച്ച് മിണ്ടാത്തതെന്തെന്ന് റിജിജു


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാൽ കാരണം ഇല്ലാതെ വീട്ടിൽ റെയ്ഡ് നടക്കുമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും മുൻ സുപ്രീം കോടതി ജഡ്ജ് ബിഎൻ ശ്രീകൃഷ്ണ പരാമർശം നടത്തിയിരുന്നു.

കിരൺ റിജിജു | ഫോട്ടോ: UNI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നത് റെയ്ഡിന് ഇടയാക്കും എന്നുപറഞ്ഞ സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണനെതിരെ നിയമമന്ത്രി കിരൺ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തെ അപകീർത്തിപ്പെടുന്നതാണെന്നും ഇത്തരക്കാർ അടിയന്തരാവസ്ഥയ്ക്കെതിരെ ഒന്നും സംസാരിക്കുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാൽ കാരണമില്ലാതെ വീട്ടിൽ റെയ്ഡ് നടക്കുമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും മുൻ സുപ്രീം കോടതി ജഡ്ജ് ബിഎൻ ശ്രീകൃഷ്ണ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് നിയമമന്ത്രി ട്വിറ്ററിൽ രംഗത്തെത്തിയത്.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപം നടത്തുന്നവരാണ് ഇപ്പോൾ ആവിഷ്കാര സ്വാതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. അവർ ഒരിക്കലും കോൺഗ്രസിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുകയില്ല. മാത്രമല്ല ചില പ്രാദേശിക പാർട്ടികളുടെ മുഖ്യമന്ത്രിമാരെക്കുറിച്ചും അവർ ഒരിക്കലും സംസാരിക്കുകയില്ല, മന്ത്രി ട്വീറ്റ് ചെയ്തു.

മുൻ സുപ്രീം കോടതി ജഡ്ജ് അത്തരത്തിൽ ഒരു പരാമർശം നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല. അങ്ങനെ ഒരു പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന ഒരു സംവിധാനത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Minister Slams Ex Supreme Court Judge's Remarks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented