കിരൺ റിജിജു | Photo: ANI
ന്യൂഡല്‍ഹി: ജഡ്ജിമാര്‍തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരായ ചര്‍ച്ച സജീവമാക്കി നിര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല. എന്നാല്‍ അവരുടെ വിധികളിൽ കൂടിയും ഉത്തരവുകളിലൂടെയുമാണ് പൊതുജനങ്ങളാൽ അവർ വിലയിരുത്തപ്പെടുന്നതെന്ന് കിരൺ റിജിജു പറഞ്ഞു. ഡൽഹിൽ ബാർ അസോസിയേഷന്റെ പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒപ്പം തന്നെ സമൂഹ മാധ്യമങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തുകയും ചെയ്തു. പഴകാലം പോലെയല്ല, ജനങ്ങൾക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ സമൂഹ മാധ്യമങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലുള്ള രീതി തന്നെ തുടര്‍ന്നുകൊണ്ടു പോകണമെന്നതും ചോദ്യം ചെയ്യപ്പെടരുതെന്നുമുള്ളത് തെറ്റായ കാര്യമാണ്. കാലത്തിനനുസരിച്ചാണ് മാറ്റങ്ങള്‍ ഉണ്ടാവുക, അതുകൊണ്ട് തന്നെയാണ് ഭരണഘടനയിൽ നിരവധി തവണ ഭേദഗതികൾ വരുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Minister's Latest In Centre vs Judiciary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..