എസ്.ജയശങ്കർ. ഫോട്ടോ എ.പി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എസ് ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല രാജ്യത്തിനാകെയും സാധിക്കില്ല. നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കണമെന്നും മന്ത്രി പ്രതികരിച്ചു. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
നൂപുര്‍ ശര്‍മയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തോട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഇല്ലെന്നും ജയശങ്കര്‍ പറഞ്ഞു. ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രശ്നം വളരെ ഗുരുതരമായ വിഷയമാണ്. നിലവില്‍ ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥി പ്രവാഹം പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കേരള-തമിഴ്നാട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി വിഷയത്തില്‍ പ്രത്യേക പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ലങ്കയ്ക്ക് ആവശ്യമായ സഹായം ഇന്ത്യ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: minister s jayasankar comments in gold smuggling case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..