മോദിയുടെ നേതൃത്വത്തില്‍ ആധുനിക ഇന്ത്യ ഉദയം കൊള്ളുന്നു, കര്‍ത്തവ്യപഥം വഴി


രാജീവ് ചന്ദ്രശേഖര്‍ സൗജന്യങ്ങളുടെ സംസ്‌കാരം പ്രോത്സാഹിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിലും എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

Prime Minister Narendra Modi. Photo: PTI/File

ഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ ഇന്ത്യയില്‍ നടന്ന ചില സംഭവവികാസങ്ങള്‍ ലോകത്തിന്റെ മൊത്തം സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുകയും അത് ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്യപ്പെടുന്ന ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. വിമാനവാഹിനിക്കപ്പലുകള്‍ രൂപകല്പന ചെയ്യുന്നതിനും അവ നിര്‍മ്മിക്കുന്നതിനും പ്രാപ്തരായ യു.എസ്, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളുടെ ശ്രേണിയിലേക്ക് നമ്മളും എത്തിച്ചേര്‍ന്നു എന്നതില്‍ അന്നേരം എനിക്ക് എത്രയേറെ അഭിമാനമാണുണ്ടായതെന്നു പറഞ്ഞറിയിക്കാനാവില്ല.

ഛത്രപതി ശിവജിയുടെ രാജകീയ ചിഹ്നത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഷ്ടഭുജംഗങ്ങളോടെ രൂപംകൊടുത്ത നാവികസേനയുടെ പുതിയ പതാക പ്രസ്തുത വേളയില്‍ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തത് മറ്റൊരു പുനര്‍നിര്‍വ്വചനമായി. പക്ഷെ, കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശിഷ്ടമായിരുന്ന ആ പതാകയില്‍ നിന്ന് മുക്തി നേടുന്നതിന് പോലും നമ്മള്‍ 75 വര്‍ഷമെടുത്തു.

നൂറ്റാണ്ടുകളായി നമ്മെ കോളനിയാക്കി വച്ചിരുന്ന യു.കെയെ മറികടന്ന് ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവരാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിരിക്കുന്നുവെന്ന ബ്ലൂംബെര്‍ഗ് ഗവേഷണ റിപ്പോര്‍ട്ട് ഇന്ത്യയെ പുനര്‍നിര്‍വ്വചിക്കുന്ന മറ്റൊരു നിമിഷമാണ്. നവീകരിച്ച സെന്‍ട്രല്‍ വിസ്ത തുറക്കപ്പെട്ടത്, രാജ് പഥ് ആയിരുന്നത് കര്‍ത്തവ്യ പഥ് ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടത് , ഇന്ത്യാ ഗേറ്റിലെ മേലാപ്പിന് ചുവട്ടിലായി നേതാജി ബോസിന്റെ പ്രതിമ സ്ഥാപിക്കല്‍ എന്നിവയും ഇക്കാലത്താണ് നടന്നത്.

ഈ വേളകളിലെല്ലാം തന്നെ രാജ്യം ലോകത്തോട് ഒരു പ്രസ്താവന നടത്തുകയായിരുന്നു; ഇത് പരമ്പരാഗത കൊളോണിയല്‍ ചിന്താഗതികളുപേക്ഷിച്ച, നാളെയെക്കുറിച്ച് ഏറെ പ്രത്യാശകള്‍ വച്ചുപുലര്‍ത്തുന്ന, സ്വയം പര്യാപ്തതമായ (ആത്മനിര്‍ഭര്‍) ഇന്ത്യയാണ് എന്നതാണ് ആ സന്ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ മാറ്റം വളരെ വലുതാണ്. കോവിഡ് വിപത്തും ഉക്രൈന്‍ യുദ്ധവും ഗവണ്‍മെന്റിന്റെ ചെയ്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും സ്വന്തം അഴിമതി ഭരണകൂടങ്ങളെ സംരക്ഷിക്കുന്നതിനും അശ്രാന്തം പരിശ്രമിച്ചുപോരുന്ന പ്രതിപക്ഷവുമടക്കം നിരവധി നിരവധി വെല്ലുവിളികള്‍ തരണം ചെയ്താണ് നമ്മള്‍ ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. അതുവഴി നിഷ്‌ക്രിയവും അതീവ ദുര്‍ബ്ബലവുമായ ജനാധിപത്യമെന്ന മുന്‍ ധാരണയില്‍ നിന്ന് ഏറെ ശക്തവും ക്ഷേമാധിഷ്ഠിതവും മിനിമം ഗവണ്‍മെന്റിനും പരമാവധി ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറി.

ഇന്ന് നമ്മള്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു പ്രധാന സമ്പദ്വ്യവസ്ഥയാണ്. 83 ബില്യണ്‍ ഡോളര്‍ വാര്‍ഷിക നിക്ഷേപമുള്ള, ഏറ്റവുമധികം വിദേശനിക്ഷേപമുള്ള രാജ്യമാണ് ഇന്ന് നമ്മള്‍ . കോവിഡിന്റെ അനന്തരഫലങ്ങളില്‍ നിന്ന് കരകയറുന്നതിനു ലോകം തന്നെ ബുദ്ധിമുട്ടുന്ന വേളയിലാണ് നമ്മള്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചത്.

ഇന്ത്യയുടെ അമൃതകാലമെന്നു വിശേഷിപ്പിക്കാവുന്ന ഈ നിര്‍ണ്ണായക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് അശ്രാന്തമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്. എല്ലാ ഇന്ത്യക്കാരുടെയുംവികസനത്തിനായി ഏകമനസ്സോടെ - സബ് കാ സാഥ്, സബ് കാ വികാസ് - ജീവിതം നയിക്കുന്ന ഒരാള്‍.

'സൗജന്യങ്ങളുടെ സംസ്‌കാരം' പ്രോത്സാഹിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരില്‍ നിന്നും പുതുനിരയടക്കം നേതാക്കളില്‍ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിലും എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹം ഹ്രസ്വകാല രാഷ്ട്രീയ തലക്കെട്ടുകള്‍ അവഗണിച്ചു, പകരം ദേശീയ പുരോഗതിക്കായി ദീര്‍ഘകാല നിക്ഷേപങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

ഭാവിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളികള്‍ - അതായത് യുവജനങ്ങള്‍ - അദ്ദേഹത്തിന്റെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഉറച്ചു വിശ്വസിക്കുന്നു. ദശാബ്ദങ്ങളായി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ടുബാങ്കുകളിലേക്കും ദരിദ്രരെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സൗജന്യങ്ങളിലേക്കും കേന്ദ്രീകരിച്ചു നടത്തിപ്പോന്ന ജനാധിപത്യ വ്യവഹാരം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംശുദ്ധമായ ഭരണം, അഴിമതിരഹിത രാഷ്ട്രീയം തുടങ്ങിയ യഥാര്‍ത്ഥ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായി സാവധാനത്തില്‍ മാറ്റിക്കൊണ്ട് വരികയാണ്. സാമ്പത്തിക വളര്‍ച്ചയുടെനേട്ടങ്ങള്‍ ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും കൂടി പ്രാപ്യമാകുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാവുന്നത്.

ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ നിരസിച്ചിട്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ അവരുടെ പരാജയപ്പെട്ട ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയവും അഴിമതി നിറഞ്ഞ സൗജന്യങ്ങളുമെന്ന വാഗ്ദാനം നല്‍കുന്നത് തുടരുന്നു.
പ്രധാനമന്ത്രി മോദിയുടെ പദ്ധതികളുടെ സ്വാധീനം ഇന്നേവര്‍ക്കും ദൃശ്യമാണ് . ഒരു പതിറ്റാണ്ട് മുമ്പ് തകര്‍ച്ചയിലായിരുന്ന ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയിലേക്ക് നോക്കുക. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രാജ്യമാണ് ഇന്ത്യ. ലോകത്തിന് വേണ്ടി 'മെയ്ക്ക് ഇന്‍ ഇന്ത്യ' നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഏറ്റവും വലിയ അന്താരാഷ്ട്ര കമ്പനികള്‍ ഇപ്പോളിവിടെ വന്‍ നിക്ഷേപം നടത്തുന്നു

ഇലക്ട്രോണിക്സ് ഉല്‍പ്പാദന മേഖല വളരുന്നതിനനുസരിച്ച് അര്‍ദ്ധചാലക ചിപ്പുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകും. അതിനനുസൃതമായി ചിപ്പുകളുടെ ഇറക്കുമതി കുറക്കുന്നതിനും ഇന്ത്യയെ ആഗോള ചിപ്പ് നിര്‍മ്മാണ കേന്ദ്രമായി വളര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കഠിനമായി പരിശ്രമിക്കുകയാണ്. അന്താരാഷ്ട്ര അര്‍ദ്ധചാലക, ഡിസ്പ്ലേ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ 76,000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വേദാന്ത ഗ്രൂപ്പ് തങ്ങളുടെ സെമികണ്ടക്ടര്‍ നിര്‍മ്മാണ കേന്ദ്രം ഗുജറാത്തില്‍ സ്ഥാപിക്കുന്നതിനായി തായ്വാന്‍ കമ്പനിയായ ഫോക്‌സ്‌കോണുമായിച്ചേര്‍ന്ന് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുവാക്കള്‍ക്കായി നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ അശ്രാന്ത പരിശ്രമം ഇന്ത്യയിലെ ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ്-ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയില്‍ നിന്നുതന്നെ വ്യക്തമാണ്. 75,000-ലധികം സ്റ്റാര്‍ട്ടപ്പുകളും 100-ലധികം യൂണികോണുകളും ഉള്ളതിനാല്‍, യുവ ഇന്ത്യക്കാരുടെ തൊഴിലവസരങ്ങളില്‍ ഇപ്പോള്‍ ഗണ്യമായ വര്‍ദ്ധനവ് കാണാം. സ്റ്റാര്‍ട്ടപ്പുകളും നൂതന സാങ്കേതികതയും ആധുനിക ഇന്ത്യയുടെ ടെക്കേഡിനെ (സാങ്കേതികതയില്‍ ഊന്നിയ ദശകം) ഉത്തേജിപ്പിക്കുന്നതിനുള്ള താക്കോലായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഇത് ഒരു വലിയ അവകാശവാദമല്ല; മറിച്ച് നിരവധി ആഗോള നേതാക്കള്‍ ഈ വസ്തുത വിവിധ വേദികളില്‍ ഇതിനോടകം തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. 'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദശാബ്ദത്തെക്കുറിച്ച് തനിക്ക് ഏറെ ശുഭാപ്തിവിശ്വാസമുണ്ടെന്നാണ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ഇന്റല്‍ സിഇഒ പെറ്റ് ഗെല്‍സിംഗര്‍ പറഞ്ഞത്. 'ഇത് ഇന്ത്യയുടെ ദശാബ്ദമല്ല, ഇത് ഇന്ത്യയുടെ നൂറ്റാണ്ടാണ്',മക്കിന്‍സിയുടെ സിഇഒ ബോബ് സ്റ്റെര്‍ന്‍ഫെല്‍സ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മോദിയുടെ വികസന സംരംഭങ്ങളെ പ്രശംസിച്ചുകൊണ്ട് ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ- മോദിയുടെ ഭരണത്തിലുള്ള ഇന്ത്യയ്ക്ക് 'ഒട്ടേറെ നല്ല അനുഭവങ്ങള്‍ ഉണ്ട്'. 2047-ഓടെ ലോകത്തിലെ അദ്ധ്വാനിക്കുന്ന ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ത്യയിലായിരിക്കും എന്ന കണക്കുകൂട്ടലില്‍ നിന്നാണ് ഇവരുടെയെല്ലാം ശുഭാപ്തിവിശ്വാസം ഉരുത്തിരിഞ്ഞത്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി നയ സംരംഭങ്ങളില്‍ നിന്നും കൂടിയാണ്. ലോകം ഇന്ന് പ്രതീക്ഷകളോടെ ഇന്ത്യയെ നോക്കിക്കാണുന്നതും .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുരോഗതിയുടെ ഗതി ഏറെ വേഗവും ഏറെത്തന്നെ തീവ്രവുമാണ്. വരും വര്‍ഷങ്ങളില്‍ 5G യുടെയും അതിനുശേഷം 6Gയുടെയും വരവോടെ കൂടുതല്‍ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നു. 2026 ആകുമ്പോള്‍ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായി മാറുക എന്നതാണ് നമ്മുടെ ലക്ഷ്യം. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ നിക്ഷേപത്തിലൂടെ വരും ദശാബ്ദത്തെ നമുക്ക് ഇന്ത്യയുടെ 'ടെക്കേഡ്' ആക്കിമാറ്റാം.

പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യം മനസ്സില്‍ വെച്ചുകൊണ്ട്, അടുത്ത 25 വര്‍ഷത്തേക്ക് ഒരു മിഷന്‍ മോഡില്‍ മികച്ച പ്രവര്‍ത്തനം നടത്തുക എന്നതാവട്ടെ ഈ വേളയില്‍ നമ്മുടെ പ്രതിബദ്ധത.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു ആധുനിക ഇന്ത്യ ഉദയം കൊള്ളുകയാണ്- കര്‍ത്തവ്യത്തിന്റെ പാതയിലൂടെ .

(കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി , നൈപുണ്യശേഷി വികസന സംരംഭക വകുപ്പ് സഹമന്ത്രിയാണ് ലേഖകന്‍)

Content Highlights: minister rajeev chandrasekhar about pm narendra modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented