ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടാന്‍ നിര്‍ദേശിച്ച് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട്‌ ഷാഹിദ് അഫ്രീദി ഇട്ട ട്വീറ്റിന് താഴെയാണ് കേന്ദ്രമന്ത്രി കമന്റിട്ടിട്ടുള്ളത്. 

'പാകിസ്ഥാനിലെ ഓരോ ആശുപത്രിയുടെയും എല്ലാ വിശദാംശങ്ങളും എനിക്കറിയാം. കോവിഡ്19 ചികിത്സിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മോദിജിയുടെ സഹായം സ്വീകരിക്കുക'  പ്രതാപ് ചന്ദ്ര സാരംഗി അഫ്രീദിയുടെ ട്വീറ്റിന് താഴെയായി പ്രതികരിച്ചു. 

മൃഗസംരക്ഷണം, ക്ഷീര, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് സിങ് സാരംഗി.

Minister pratap chandra sarangi Suggests Afridi To Take Help Of PM Modi To Cure COVID-19

'വ്യാഴാഴ്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം' ഇതായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്.

പാകിസ്താനില്‍ 135,864 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 2596 പേര്‍ മരിച്ചു. ഇന്ത്യയില്‍ 320,922 പേര്‍ക്ക് രോഗം ബാധിച്ചു. 9195 പേര്‍ മരിക്കുകയും ചെയ്തു.

Content Highlights: Minister pratap chandra sarangi Suggests Afridi To Take Help Of PM Modi To Cure COVID-19