കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി രാജ്യസഭയില്‍വച്ച് ഉപദ്രവിക്കാന്‍ മുതിര്‍ന്നെന്ന് ശന്തനു സെന്‍


സംഭവത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി

ശാന്തനു സെൻ(ഫയൽ ചിത്രം) | Photo: PTI

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ മുതിര്‍ന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ശാന്തനു സെന്‍ രംഗത്ത്. പെഗാസസ് ആരോപണത്തില്‍ രാജ്യസഭ വ്യാഴാഴ്ച പ്രക്ഷുബ്ധമായിരുന്നു. ബഹളത്തെത്തുടര്‍ന്ന് സഭ രണ്ടുതവണ നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ച സമയത്ത് മന്ത്രി ഭീഷണിപ്പെടുത്തിയെന്നും മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നും സെന്‍ ആരോപിച്ചു.

'സഭ നിര്‍ത്തിവെച്ച ഉടന്‍ ഹര്‍ദീപ് പുരി തന്നെ അടുത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അധിഷേപിക്കുന്നത് തുടര്‍ന്ന മന്ത്രി എന്നെ ശാരീരികമായി ഉപദ്രവിക്കുന്ന ഘട്ടം വരെയെത്തി. സഹപ്രവര്‍ത്തകര്‍ ഇത് കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു, ദൈവത്തിനു നന്ദി. ഈ സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്'-സെന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രി അംഗവിക്ഷേപം നടത്തിയെന്നാരോപിച്ച സെന്‍ സംഭവത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയെന്നും അറിയിച്ചു. പെഗാസസ് വിവാദത്തില്‍ കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷണവ് പ്രസംഗിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തിന്റെ കൈയിലിരുന്ന കടലാസ് സെന്‍ തട്ടിയെടുത്തശേഷം കീറിയെറിഞ്ഞതാണ് സഭയില്‍ ബഹളത്തിനിടയാക്കിയത്.

Content Highlights: Minister Hardeep Puri threatened and verbally abused me in Rajya Sabha claims TMC Shantanu Sen

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented