ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ മഴു ഉപയോഗിച്ച് ആക്രമിച്ചു.ആക്രമണത്തിനിടെ മാരകമായി പരിക്കേറ്റ ഒരു പോലീസുകാരന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാഷിദ് ഇക്ബാലാണ് കൊല്ലപ്പെട്ട പോലീസുകാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഎസ്ഐ വിശാല്‍ സിങ്ങാണ് ചികിത്സയിലുള്ളത്. തീവ്രവാദികള്‍ പോലീസുകാരുടെ ആയുധങ്ങളുമായി കടന്നുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
കിഷ്വാറിലെ തണ്ടര്‍ ഏരിയയിലാണ് ആക്രമണം നടന്നത്. തണ്ടര്‍ ഗ്രാമത്തിലെ താമസക്കാരായ ബഹ്റത്ത് ഹുസൈനും ഇയാളുടെ സഹായി ആഷിഖ് ഹുസൈനുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ആഷിഖ് ഹുസൈന് മറ്റൊരു കേസില്‍ ജയിയിലായ ശേഷം ജാമ്യത്തിലിറങ്ങിയതാണെന്നും പോലീസ് പറയുന്നു.
കുറ്റക്കാരെ പിടികൂടാന്‍ ജമ്മുകശ്മീര്‍ പോലീസ് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപ്പറേഷന് ആരംഭിച്ചതായി ജമ്മുകശ്മീര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Militants attack police party in J&K's Kishtwar with axe, one cop martyred, another suffers injuries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..