-
ഹൈദരാബാദ്: ഐഐടി ക്യാംപസില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുടിയേറ്റ തൊഴിലാളികളുടെ ആക്രമണം. ശമ്പളം തരണമെന്നും വീട്ടില്‍ പോവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും നേരെ തൊഴിലാളികള്‍ ആക്രമണം നടത്തിയത്.
എഞ്ചിനീയറിങ് കോളേജിലെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളായ ഇവര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ജോലി പുനരാംരംഭിക്കണമെന്നാവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികള്‍ ഇവിടെ സംഘം ചേര്‍ന്നെത്തിയത്. നിര്‍മാണ കമ്പനിയുടെ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ ആക്രമിച്ചു. നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും കല്ലേറും ആക്രമണവുമുണ്ടായി. പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. ഒരു പോലീസുകാരന് പരിക്കേറ്റു.
ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2600ഓളം തൊഴിലാളികളാണ് ഇവിടെയുള്ളത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇവര്‍ക്ക് ക്യാമ്പസിന് സമീപത്ത് തന്നെ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് മാസത്തോളമായി ജോലി ഇല്ലെന്നും ശമ്പളമില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
കരാര്‍ തൊഴിലാളികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസത്തിലെ ശമ്പളം മുടങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സംഘടിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ചയോടെ മുടങ്ങിയ ശമ്പളം നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കി.
ഐഐടി ക്യാംപസിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് ഈ തൊഴിലാളികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..