മിഗ് 29-കെ യുദ്ധവിമാനം (File) |Photo:PTI
ന്യൂഡല്‍ഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്.
കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി.
അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.
Content Highlights: MiG-29K trainer aircraft crashes in Arabian sea; 1 pilot recovered, another missing


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..