പനാജി: ഗോവ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ മിഗ് 29 കെ യുദ്ധവിമാനം കത്തിനശിച്ചു. നാവികസേയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയ ട്രെയിനി പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വെ ഒരു മണിക്കൂറോളെം അടച്ചിടേണ്ടിവന്നുവെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ബി.സി.എച്ച് നേഗി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Goa airport

യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലെ യുദ്ധവിമാനമാണ് കത്തിനശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗോവ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ അപകടത്തെ തുടര്‍ന്ന് വൈകാനിടയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.