മിഗ് 29 കെ യുദ്ധവിമാനം(ഫയൽചിത്രം), ഇൻസൈറ്റിൽ മിഗ് 29 കെ INS വിക്രാന്തിൽ രാത്രിലാൻഡിങ് നടത്തുന്ന ദൃശ്യങ്ങൾ | ഫോട്ടോ: twitter.com/indiannavy, ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് ചരിത്ര നേട്ടവുമായി മിഗ് 29 കെ യുദ്ധവിമാനം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ വിജയകരമായി രാത്രി ലാന്‍ഡിങ് പൂര്‍ത്തിയാക്കി. ഇതാദ്യമായാണ് രാത്രിയില്‍ വിക്രാന്തില്‍ മിഗ് 29 കെ ലാന്‍ഡ് ചെയ്യുന്നത്
ആദ്യ രാത്രി ലാന്‍ഡിങ്ങിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി. രാത്രി ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടത്തില്‍ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടേയും നിരന്തര പ്രയത്നത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.എസ് വിക്രാന്തിന്റെ യുദ്ധവിമാനശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ്.
Content Highlights: mig 29k fight jet lands on ins vikrant at night for the first time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..