പനജി: പറന്നുയരുന്നതിനിടെ മിഗ്-29കെ യുദ്ധ വിമാനത്തിന്റെ ഇന്ധന ടാങ്ക് താഴെ വീണു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. ഇന്ധന ടാങ്ക് പതിച്ച് റണ്‍വേയില്‍ തീ പടര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഗോവ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഒരുമണിക്കൂറിന് ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്ധന ടാങ്ക് അടര്‍ന്നു വീണ വിമാനവും പൈലറ്റും സുരക്ഷിതരാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഇന്ധന ടാങ്ക് വീണതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെയുടെ ഒരു ഭാഗത്ത് തീ പടരുകയായിരുന്നു.
വിമാനത്താവളം ഏറെ സമയം പ്രവര്‍ത്തിക്കാതായത് ഗോവയിലേക്കുള്ള വിമാന സര്‍വീസിനെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ ഏറെ നേരം വൈകിയത് യാത്രക്കാരെ കുഴക്കി.
content highlights: MiG-29K Dropped Fuel Tank During Take-Off