Photo: twitter.com|miakhalifa|
ന്യൂഡല്‍ഹി: മുന്‍ പോണ് താരവും മോഡലുമായ മിയ ഖലീഫ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയര്‍പിച്ച് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് മറ്റൊരു കാര്യമാണ്. മിയാ ഖലീഫയ്ക്കെതിരെ ഉയര്‍ത്തിയ പ്ലക്കാര്‍ഡില്‍ സംഭവിച്ച അബദ്ധമാണ് വാര്‍ത്തയാകുന്നത്. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്ന പ്രതിഷേധം.
മിയാ ഖലീഫയ്ക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡില്‍ 'മിയാ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്നെസ്സ്' (മിയാ ഖലീഫയ്ക്ക് ബോധം തിരിച്ചുകിട്ടി) എന്നാണ് എഴുതിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചതിന് നേര്വിപരീതാര്ഥത്തിലുള്ള പ്ലക്കാര്‍ഡുകളാണ് അവര്‍ ഉയര്‍ത്തിയത് എന്നതാണ് കൗതുകുമുണര്ത്തുന്നത്. ഹിന്ദിയില്‍ തയ്യാറാക്കിയ പ്രതിഷേധ വാചകങ്ങള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തപ്പോഴാണ് അബദ്ധം പിണഞ്ഞതെന്നാണ് കരുതുന്നത്.
യഥാര്‍ഥത്തില്‍ പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു. 'മിയ ഖലീഫ ഹോശ് മേ ആവോ' എന്നായിരുന്നു ഹിന്ദിയില്‍ തയ്യാറാക്കിയ വാചകം. 'മിയാ ഖലീഫ ബോധത്തിലേക്ക് വരൂ' എന്നായിരുന്നു പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ 'മിയാ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്നെസ്സ്' എന്നായി. 'മിയാ ഖലീഫയ്ക്ക് ബോധം തിരിച്ചുകിട്ടി' എന്നാണ് ഇതിന്റെ അര്‍ഥം. ഉദ്ദേശിച്ചതിന് വിരുദ്ധമായ അര്‍ഥത്തിലുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രകടനം നടത്തിയത്.
തനിക്കെതിരെ നടന്ന പ്രതിഷേധത്തിലെ അബദ്ധം തിരിച്ചറിഞ്ഞ മിയാ ഖലീഫ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ യഥാര്‍ഥത്തില്‍ ബോധം വീണ്ടെടുത്തു എന്ന കാര്യം സ്ഥിരീകരിക്കുന്നു. അനാവശ്യമാണെങ്കിലും എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കുള്ള താല്പര്യത്തിന് നന്ദിയറിയിക്കുന്നു. ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്നു', എന്നായിരുന്നു മിയ ഖലീഫയുടെ ട്വീറ്റ്.
ഏതായാലും മിയാ ഖലീഫയ്ക്ക് എതിരായി നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും ട്രോളുകളും സൃഷ്ടിക്കുകയാണ്.
Content Highlights: Mia Khalifa regain consciousness- Posters go viral after hilarious translation fail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..