ഹെലികോപ്ടർ അപകടം നടന്ന സ്ഥലം | Photo: ANI
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ട് സഞ്ചരിച്ച റഷ്യന്‍ നിര്‍മിത എംഐ-17 വി-5 ഹെലിക്കോപ്ടറാണ് നീലഗിരിയില്‍ തകര്‍ന്നു വീണത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക ഹെലികോപ്റ്ററായാണ് എംഐ-17 വി-5 അറിയപ്പെടുന്നത്. റഷ്യന്‍ ആയുധ വിതരണക്കാരായ റോസോബോറോനെക്സ്പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യ ഇത് സ്വന്തമാക്കിയത്.
തന്ത്രപ്രധാന നീക്കങ്ങള്‍ക്കും എയര്‍ ഡ്രോപുകള്‍ക്കും ഉപയോഗിക്കുന്ന ഈ റഷ്യന്‍ നിര്‍മിത ഹെലിക്കോപ്ടര്‍ മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അപകടത്തില്‍പ്പെടുന്നത്. 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമില്‍ ഇതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റര്‍ തര്‍ന്നുവീണിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്സ്ട്രൈക്ക് നടത്തിയ അതേ ദിവസമാണ് ബദ്ഗാമില്‍ അപകടമുണ്ടായത്.
ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ ശ്രീനഗറിലെ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. ശ്രീനഗറില്‍ നിന്ന് പറന്നുയര്‍ന്ന് പത്ത് മിനുറ്റുകള്‍ക്കകമാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ ബദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധവിമാനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴാണ് വ്യോമസേനയുടെ മിസൈലാക്രമണത്തില്‍ കോപ്റ്റര്‍ തകര്‍ന്നത്. ശ്രീനഗര്‍ വ്യോമതാവളത്തില്‍നിന്നു പറന്നുയര്‍ന്ന കോപ്റ്ററിനുനേര്‍ക്ക് പാകിസ്താന്റേതെന്നു കരുതി മിസൈല്‍ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ സാങ്കേതികത്തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും വ്യോമസേനയുടെ പക്കലുള്ള ഇസ്രയേല്‍ നിര്‍മിത സ്പൈഡര്‍ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ വ്യോമസേന നടപടിയെടുത്തിരുന്നു.
നീലഗിരിയിലെ ദുരന്തത്തിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Mi-17V5 Helicopter That Crashed with CDS Bipin Rawat Onboard
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..