ന്യൂഡല്‍ഹി: കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി തുടങ്ങി. കശ്മീരിലെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കണ്ണന്‍ ഗോപിനാഥന് ആഭ്യന്തര മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ രാജിയില്‍ തീരുമാനം ആകുന്നതിന് മുമ്പേ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി തുടങ്ങി.
1968 ലെ അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ എട്ട് പ്രകാരമാണ് നടപടി. വിഷയത്തില്‍ കണ്ണന്‍ ഗോപിനാഥന് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. അനുവാദമില്ലാതെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ദിയു ആന്‍ഡ് ദാമന്‍, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലെ ഊര്‍ജവകുപ്പ് സെക്രട്ടറിയായ കണ്ണന്‍ ഗോപിനാഥന്‍ ഓഗസ്റ്റ് 21 നാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
For those interested in my earlier reply to these charges, may go through it here. https://t.co/NmxGIdCjWX
— Kannan Gopinathan (@naukarshah) November 6, 2019
Content Highlights: The home ministry said in its notice that the disciplinary enquiry was being initiated against Gopinathan under Rule 8 of the All India Services (Disciplinary & Appeal) Rules, 1969.