കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങുന്നു; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ


കർഷക പരേഡിനിടെയുണ്ടായ സംഘർഷത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വാളുയുർത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തയാൾ |ഫോട്ടോ:AP

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത തല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ആരാഞ്ഞു.

അര്‍ദ്ധസൈനിക വിഭാഗങ്ങളോട് സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രംഗത്തിറങ്ങേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദേശീയ തലസ്ഥാനത്തേയും സമീപ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. കര്‍ഷകരുടെ സമരഭൂമിയായ സിംഘുവടക്കമുള്ള വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.

സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്ക് ശേഷം കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ തമ്പടിച്ചിരിക്കുകയാണ് കര്‍ഷകര്‍.

ചെങ്കോട്ട, സിവില്‍ ലൈന്‍സ്, മഞ്ജു തി ല, ബുറാഡി മേല്‍പ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്ന് ഒരുവിഭാഗം കര്‍ഷകര്‍ വ്യതിചലിച്ചുകൊണ്ട്‌ നടത്തിയ പരേഡ് അക്രമാസക്തമായിരുന്നു. വിവിധ ഇടങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെങ്കോട്ട വളഞ്ഞ കര്‍ഷകര്‍ അവിടെ തങ്ങളുടെ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.

പരേഡിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ പ്രതിഷേധം നടത്തുന്ന കര്‍ഷക സംഘടനകള്‍ അപലപിച്ചു. ചിലര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറി മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. കര്‍ഷകരോട് സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlights: MHA calls high-level meet,After protest in Delhi, farmers now returning to Singhu border

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented