എംഎച്ച്- 60 റോമിയോ ഹെലികോപ്റ്റിന്റെ ചിത്രം| Photo: twitter.com|LMIndiaNews
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവിക സേനയുടെ നിറങ്ങളിലുള്ള എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവികസേനയ്ക്കായാണ് ഇവ നിര്‍മിക്കുന്നത്. ഇത്തരം 24 ഹെലികോപ്റ്ററുകള്‍ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
" ഈ നേവി ദിനത്തില്‍ ഇന്ത്യന്‍ നേവിയുടെ എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പങ്കിടുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. റോമിയോ ഫോര്‍ ഇന്ത്യ" - എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ലോക്ഹീഡ് മാര്‍ട്ടിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ലോക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 24 എംഎച്ച് -60 റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 2019ല്‍ 260 കോടി ഡോളറിന്റെ ( ഏകദേശം 19,164.67 കോടി ഇന്ത്യന്‍ രൂപ) കരാര്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയായ സിക്കോര്‍സ്‌കിയാണ് എംഎച്ച് -60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നത്.
ഈ വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകള്‍ക്ക് അന്തര്‍വാഹിനികളെയും കപ്പലുകളെയും കണ്ടെത്താനും ആക്രമിക്കാനും സാധിക്കും.
Content Highlights: ‘MH-60 Romeo in all its glory’: Lockheed Martin shares photo of chopper for Indian Navy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..