ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷം തൊഴില്‍ ഉറപ്പ് പദ്ധതിയുടെ നടത്തിപ്പും പ്രതിസന്ധിയിലേക്ക്.

ഈ മാസം 23 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസത്തിലെ കണക്കുകള്‍ അനുസരിച്ച് 23.4 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ 55 ശതമാനമാണ് തൊഴില്‍ നഷ്ടം സംഭവിച്ചത്. ഗ്രാമീണമേഖലയെയാണ് തൊഴില്‍നഷ്ടം വന്‍തോതില്‍ ബാധിക്കുന്നത്.