നിയമനം റദ്ദാക്കല്‍; എം.ജി സര്‍വകലാശാലയും, രേഖാ രാജും സുപ്രീംകോടതിയെ സമീപിച്ചു


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ്  ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ എം.ജി സര്‍വകലാശാല തീരുമാനിച്ചത്.

രേഖാ രാജ്

ന്യൂഡല്‍ഹി: ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചു. രേഖ രാജും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫെസ്സറായി രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ നിഷ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഓണ അവധിക്ക് ശേഷം ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ആണ് എംജി സര്‍വകലാശാല സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി ഹര്‍ജികളില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ എം.ജി സര്‍വകലാശാല തീരുമാനിച്ചത്. അഭിഭാഷക സാക്ഷി കക്കറാണ് സര്‍വകലാശാലയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്നാണ് അപ്പീലിലെ പ്രധാന വാദം. ഒരു ഉദ്യോഗാര്‍ഥിക്ക് മാത്രം ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രേഖ രാജിന്റെ നിയമനം റദ്ദാക്കിയത്.

അസിസ്റ്റന്റ് പ്രൊഫെസറെ തെരെഞ്ഞെടുക്കുന്ന സമിതി ഉദ്യോഗാര്‍ഥിയുടെ ഗവേഷണ പശ്ചാത്തലം ഉള്‍പ്പടെ കണക്കിലെടുത്താണ് മാര്‍ക്ക് നല്‍കുന്നത്. വിദഗ്ദ്ധ സമിതി നല്‍കുന്ന ഈ മാര്‍ക്ക് ജുഡീഷ്യല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനെയും സര്‍വകലാശാല സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തേക്കും. സുപ്രീംകോടതി ഈ ഹര്‍ജികളില്‍ എടുക്കുന്ന നിലപാട് കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദമായ അസ്സോസിയേറ്റ് പ്രൊഫെസ്സര്‍ നിയമന വിഷയത്തില്‍ സ്വാധീനം ചെലുത്തിയേക്കും. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരും എം.ജി സര്‍വകലാശാലയുടെ ഹര്‍ജിയിലെ നടപടികള്‍ വീക്ഷിക്കുന്നത്.

Content Highlights: MG University and Rekharaj Filed affidavit in Supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented