ന്യൂഡല്‍ഹി: മെട്രോ തീവണ്ടിക്ക് മുന്നിലേക്ക് പെണ്‍കുട്ടി ചാടിയതിനെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ ബ്ലൂ ലൈനിലെ സര്‍വീസ് തടസപ്പെട്ടു. നോയ്ഡ സെക്ടര്‍ 16 സ്‌റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന തീവണ്ടിക്ക് മൂന്നിലേക്കാണ് പെണ്‍കുട്ടി എടുത്തു ചാടിയതെന്ന് ഡി.എം.ആര്‍.സി വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. തുടര്‍ന്ന് നോയിഡ ഇലക്ട്രോണിക് സിറ്റിക്കും ദ്വാരക സെക്ടര്‍ 21 നും മധ്യേ 20 മിനിറ്റോളം മെട്രോ ഗതാഗതം തടസപ്പെട്ടു. ബ്ലൂ ലെയിനില്‍ മാത്രമാണ് ഗതാഗത തടസമുണ്ടായത്. മറ്റ് ട്രെയിനുകള്‍ സര്‍വീസുകള്‍ സാധാരണ ഗതിയില്‍ത്തന്നെ നടന്നു.

Content Highlights: Metro services on Blue line briefly disrupted DMRC