'എന്റെ സ്വന്തം സൂറത്ത്‌...' ഗുജറാത്തിയില്‍ മോദിയുടെ പ്രസംഗം, ആവേശഭരിതരായി ജനങ്ങള്‍


PM Modi

അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി. 3400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി വ്യാഴാഴ്ച ഉച്ചയോടെ സൂറത്തിലെത്തിയ മോദിക്ക് വഴിനീളെ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സൂറത്ത് തന്റെ സ്വന്തം നഗരമാണെന്ന് വിശേഷിപ്പിച്ച് ഗുജറാത്തിയിലുള്ള മോദിയുടെ പ്രസംഗം ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. നഗരത്തിന്റെ പുരോഗതിയില്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഒന്നിച്ചുള്ള നേട്ടങ്ങള്‍ എടുത്തുപറഞ്ഞ മോദിയുടെ വാക്കുകളില്‍ ജനങ്ങള്‍ ആഹ്ലാദഭരിതരായി.

നവരാത്രി ആഘോഷ വേളയില്‍ ഗുജറാത്തിലെ അടിസ്ഥാന സൗകര്യ, കായിക, ആത്മീയ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. ഐക്യത്തിന്റെ മികച്ച മാതൃകയാണ് സൂറത്ത്. ഇന്ത്യയിലുടനീളമുള്ള ആളുകള്‍ സൂറത്തില്‍ താമസിക്കുന്നുണ്ടെന്നും ഇതൊരു ഒരു 'മിനി ഇന്ത്യ' ആണെന്നും മോദി പറഞ്ഞു.



സൂറത്തിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് നഗരത്തിന്റെ സംസ്‌കാരവും സമൃദ്ധിയും ആധുനികതയും പ്രതിഫലിപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് സൂറത്തിന് ഒരു വിമാനത്താവളം ആവശ്യമായതെന്നും ഈ നഗരത്തിന്റെ ശക്തി എന്താണെന്നും മുമ്പ് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞ്‌ മടുത്ത കാര്യമാണ്‌. ഇന്ന് നിരവധി വിമാനങ്ങള്‍ ഇവിടെ നിന്ന് പറന്നുയരുന്നുണ്ടെന്നും യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സൂറത്തിലുള്ള പാവപ്പെട്ടവര്‍ക്കായി 80,000ത്തോളം വീടുകള്‍ നിര്‍മിച്ചുനല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ബിജെപിക്ക് സര്‍ക്കാരിനായി. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ രാജ്യത്തുടനീളം നാല് കോടിയോളം പേര്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. ഇതില്‍ 32 ലക്ഷത്തിലേറെ രോഗികള്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ 1.25 ലക്ഷം പേര്‍ സൂറത്തില്‍ നിന്നുള്ളവരാണെന്നും മോദി ചൂണ്ടിക്കാണിച്ചു.

Content Highlights: 'Mera Surat...', PM Hits Home Sentiment, Crowd Breaks Out in Cheer as Modi Speaks in Gujarati


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented