ബംഗാളില്‍ ബിജെപി മാര്‍ച്ചിനിടെ പോലീസ് ജീപ്പിന് തീകൊളുത്തുന്ന വീഡിയോ പുറത്ത്; നിഷേധിച്ച് ബിജെപി


'ഏത് പാര്‍ട്ടിയുടെ കലാപകാരികളാണ് പശ്ചിമ ബംഗാളില്‍ പൊലീസ് ജീപ്പുകള്‍ കത്തിക്കുന്നത് എന്ന് തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പോലീസ് ജീപ്പിന് തീകൊളുത്തുന്ന സമരക്കാർ

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസ് ജീപ്പിന് തീ വെയ്ക്കാനൊരുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിഎസ് ശ്രീനിവാസും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാവി നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് പോലീസ് ജിപ്പിനുള്ളിലെ ടൗവ്വലിന് തീകൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 'ഏത് പാര്‍ട്ടിയുടെ കലാപകാരികളാണ് പശ്ചിമ ബംഗാളില്‍ പൊലീസ് ജീപ്പുകള്‍ കത്തിക്കുന്നത് എന്ന് തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം പാര്‍ട്ടിക്കെതിരേയുള്ള ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരല്ല, നിരായുധരായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ജിഹാദികളാണ് കലാപത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി പറഞ്ഞു.

ബിജെപിയുടെ നബന്ന (സെക്രട്ടേറിയറ്റ്) ചോലോ പ്രതിഷേധ മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചതിനിടെ ഉണ്ടായ അക്രമത്തില്‍ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത ബിജെപി നേതാക്കളില്‍ സുവേന്ദു അധികാരിയും ഉള്‍പ്പെടുന്നു. സെക്രട്ടറിയറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് വിവിധയിടങ്ങളില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് പൊലീസുകാര്‍ക്കു നേരെയും പൊലീസ് ജീപ്പുകള്‍ക്ക് നേരെയും സമരക്കാര്‍ അതിക്രമം നടത്തിയത്.

Content Highlights: Men in Saffron Seen Setting Kolkata Police Vehicle on Fire During Nabanna Protest Rally; BJP denies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented