-
ന്യൂഡല്‍ഹി: രണ്ടുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും. ലോകനേതാക്കളുടെ വിദേശ സന്ദര്‍ശനം എന്നും മാധ്യമങ്ങളില്‍ തലക്കെട്ടാവുന്നത് പതിവാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഇന്ത്യാ സന്ദര്‍ശനവും മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളിലാണ് പ്രഥമ വനിത മെലാനിയ ട്രംപിന്റെയും മകള്‍ ഇവാങ്ക ട്രംപിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും തരംഗമായത്.
കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇവാങ്ക തിരഞ്ഞെടുത്ത്. ഒരിക്കല്‍ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് ശക്തമായ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ ശ്രമിച്ച ഇവാങ്കയെ സോഷ്യല്‍ മീഡിയ പ്രശംസിച്ചപ്പോള്‍ മെലാനിയയെ കാത്തിരുന്നത് ട്രോളുകളായിരുന്നു.
മെലാനിയയുടെ വസ്ത്രം കരാട്ടെക്ക് അണിയുന്ന വസ്ത്രത്തെ അനുസ്മരിപ്പിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. പച്ച നിറത്തിലുള്ള വീതിയേറിയ അരയില്‍ക്കെട്ടുള്ള വെളുത്ത പാന്‍സ്യൂട്ടാണ് മെലാനിയ ധരിച്ചിരുന്നത്.

'മെലാനിയ ധരിച്ചിരിക്കുന്നത് കരാട്ടെ വസ്ത്രമാണ്. ദേഹത്ത് അനുവാദം കൂടാതെ സ്പര്‍ശിക്കുന്ന ഇന്ത്യന്‍ പുരുഷന്മാരെ കുറിച്ച് അവര്‍ തീര്‍ച്ചയായും കേട്ടിരിക്കണം. സ്വയം പ്രതിരോധത്തിന് അവര്‍ തയ്യാറാണ്.' ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. 'ആഹാ, മെലാനിയയ്ക്ക് കരാട്ടെ ഗ്രീന്‍ ബൈല്‍റ്റ് കിട്ടിയിരിക്കുന്നു. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട് പ്രഥമവനിതേ.' മറ്റൊരാള്‍ കുറിക്കുന്നു.
ഇതാദ്യമായല്ല മെലാനിയ ധരിക്കുന്ന വസ്ത്രത്തെ കരാട്ടെ വസ്ത്രത്തോട് ഉപമിക്കുന്നത്. 2017-ല്‍ സൗദി റേബ്യ സന്ദര്‍ശിച്ച സമയത്ത് മെലാനിയ ധരിച്ച വസ്ത്രവും സമാനമായ ട്രോളുകളാണ് ഏറ്റുവാങ്ങിയത്.
Content Highlights: Melania reminds karate player, social media says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..