Photo : NDTV
ഡൊമിനിക്ക: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ കേസിന് ശക്തി പകരുന്നതാണ് ഈ നീക്കം. കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക പുതുക്കിയ നിയമങ്ങള്‍ 2017-ലെ, ഇമിഗ്രേഷന്‍-പാസ്പോര്‍ട്ട് നിയമത്തിലെ അനുച്ഛേദം അഞ്ച്(1)(f) പ്രകാരം മെഹുല്‍ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുന്നുവെന്നാണ് ദേശീയ സുരക്ഷ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
'കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയില്‍ പ്രവേശിക്കുന്നതിന് ചോക്സിക്ക് അനുവാദമില്ല. ചോക്സിയെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനായുളള നടപടികള്‍ സ്വീകരിക്കുന്നതിനായി പോലീസ് മേധാവിക്ക് നിര്‍ദേശം നല്കുന്നു.' ഡൊമിനിക്കന്‍ മന്ത്രി റെയ്ബേണ്‍ ബ്ലാക്ക്മൂര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മെഹുല്‍ ചോക്സിയുടെ ഹര്‍ജി തളളി അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിക്ക് മുമ്പാകെ ആവശ്യപ്പപെട്ടിരുന്നു. ഇതിന്റെ ഭാഗമായി കോടതിക്ക് മുന്നില്‍ ഡൊമിനിക്കന്‍ അധികൃതര്‍ സമര്‍പ്പിച്ച രേഖകളുടെ ഭാഗമാണ് ഈ ഉത്തരവെന്നാണ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
Content Highlights: Mehul Choksi has been declared a prohibited immigrant in Dominica
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..