വിൻസന്റ് എച്. പാല | Photo:PTI
ഷില്ലോങ്: മേഘാലയിലെ ജനങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് എം.പിയും മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനുമായ വിന്‍സന്റ് എച്ച്. പാല. ഒന്‍പത് വര്‍ഷം കേന്ദ്രം ഭരിച്ചിട്ടും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി 27-ന് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം ക്രിസ്ത്യന്‍ സമൂഹം ഭീഷണി നേരിടുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, അസം എന്നിവടങ്ങളിലെല്ലാം ക്രിസ്ത്യാനികള്‍
ഭീഷണി നേരിടുന്നു- വിന്‍സന്റ് പറഞ്ഞു. മേഘാലയയിലെ ജനസംഖ്യയുടെ 75 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. ഇവര്‍ ബി.ജെ.പിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വരുന്നതും പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതും ജനങ്ങള്‍ക്ക് ഫലപ്രദമാണ്. എന്നാല്‍ സര്‍ക്കാര്‍ ചെലവിലുള്ള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും
രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ശശി തരൂര്‍ എന്നിവരടക്കമുള്ള താരപ്രചാരകര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തും. സംസ്ഥാനത്തിനു പുറത്ത് നിന്നും ഇരുപതോളം പേര്‍ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും വിന്‍സന്റ് എച്ച്. പാല വ്യക്തമാക്കി. ഫെബ്രുവരി 9, 10 തീയ്യതികളിലായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Meghalaya people do not trust BJP says Congress MP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..