ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ പ്രദേശിക തീവ്രവാദ സംഘടനയായ എച്ച്എന്‍എല്‍സിയുടെ ഹിറ്റ്‌ലിസ്റ്റില്‍

 

ഞായറാഴ്ച മാധ്യമങ്ങള്‍ക്കു ലഭിച്ച ഇ-മെയില്‍ സന്ദേശത്തിലാണ് എച്ച്എന്‍എല്‍സിയുടെ വക്താവ് സായിന്‍കുപാര്‍ നോങ്‌ത്രോ ഇക്കാര്യം അറിയിച്ചത്. സാങ്മയുടെ സ്വേഛാധിപത്യ പ്രവണത മാറ്റിയില്ലെങ്കില്‍ അദ്ദേഹം വെടിയുണ്ട ഏറ്റുവാങ്ങേണ്ടി വരുമെന്നും ഭീഷണിയില്‍ പറയുന്നു. 

സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ സാങ്മയാണ്. സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നോങ്‌ത്രോ കുറ്റപ്പെടുത്തി. 

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.