വിനോദസഞ്ചാരമേഖലയില്‍ കടുത്തമത്സരം; കാസിനോകള്‍ക്ക് അനുമതി നല്‍കി മേഘാലയ


പ്രതീകാത്മക ചിത്രം|Photo:AP

ഗുവാഹത്തി: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി മേഘാലയയില്‍ കാസിനോകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടയിലാണ് മൂന്ന് കാസിനോകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ച് നല്‍കിയത്. ലൈസന്‍സ് അനുവദിച്ചതായി ഔദ്യോഗികവൃത്തം ബുധനാഴ്ച സ്ഥിരീകരിച്ചു.

ദ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി എഗെന്‍സ്റ്റ് കാസിനോ (JACAC)യും മറ്റ് സംഘടനകളും നേരത്തെ തന്നെ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് കൂടുതലായി ആകര്‍ഷിക്കാനായി കാസിനോകള്‍ സ്ഥാപിക്കാന്‍ താത്ക്കാലിക ലൈസന്‍സ് അനുവദിച്ചതായി സംസ്ഥാന നികുതിവകുപ്പ് മന്ത്രി ജയിംസ് പി.കെ. സാംഗ്മ തിങ്കളാഴ്ച നിയമസഭയില്‍ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭൂമിശാസ്ത്രപരമായി സമാനതകളുണ്ടെന്നും അക്കാരണത്താല്‍ തന്നെ വിനോദസഞ്ചാരമേഖലയില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നതെന്നും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

തങ്ങള്‍ക്ക് നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് സര്‍ക്കാര്‍ കാസിനോകള്‍ക്ക് അനുമതി നല്‍കിയതെന്ന് ജെഎസിഎസി സെക്രട്ടറി ഫെര്‍ഡിനാള്‍ഡ് ഖര്‍ഖാംനി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നടപടിയില്‍ തങ്ങള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. കാസിനോ പോലെയുള്ള ചൂതാട്ടകേന്ദ്രങ്ങള്‍ മേഘാലയയ്ക്ക് അപരിചിതമാണെന്നും ഖാംനി കൂട്ടിച്ചേര്‍ത്തു.

Content Highlights: Meghalaya, Allows Up To 3 Casinos, To Attract, Tourists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented