ബോംബെ ഹൈക്കോടതി | ANI
മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ടും അയാള്‍ ഇതിനു തയ്യാറായതായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
2006-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയെയും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ബിലാല്‍ അബ്ദുള്‍ റസാഖിന് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
ഔറംഗാബാദില്‍നിന്ന് രണ്ട് വാഹനങ്ങളിലായി ആയുധം കടത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ആയുധങ്ങള്‍ മോദിയെയും പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ എത്തിച്ചതാണെന്നാണ് കേസ്. ആയുധങ്ങള്‍ കടത്തിയവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് ബിലാല്‍ അബ്ദുള്‍ റസാഖിനെ അറസ്റ്റുചെയ്തത്.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരമുള്ള (മക്കോക്ക) കോടതി ഈ കേസില്‍ 2016- ല്‍ ബിലാല്‍ അബ്ദുള്‍ റസാഖിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേയാണ് ബിലാല്‍ ഹൈക്കോടതിയില്‍ അപ്പീലുമായി എത്തിയത്. ശിക്ഷ റദ്ദാക്കണമെന്ന ബിലാലിന്റെ അപേക്ഷയില്‍ പിന്നീട് വാദം കേള്‍ക്കും.
ബിലാലിനെതിരേ മറ്റ് പ്രതികള്‍ നല്കിയ മൊഴികള്‍ മാത്രം കണക്കിലെടുക്കാനാകില്ല. ബിലാല്‍ മറ്റ് പ്രതികളുമായി സമ്പര്‍ക്കം നടത്തിയെന്ന് ഫോണ്‍ വിളികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെ വിചാരണക്കോടതി വിധിച്ചത് തെറ്റാണ് -ഹൈക്കോടതി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..