വിദ്യാസാഗറും മീനയും| Photo: ANI
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരിച്ചതെന്നും മന്ത്രി ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
'വിദ്യാസാഗര്‍ 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ എക്മൊ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായി. ഇവ രണ്ടും മാറ്റിവെക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടയില്‍ മരണം സംഭവിച്ചു'- സുബ്രഹ്മണ്യന് പറഞ്ഞു.
വിദ്യാസാഗറിന് കഴിഞ്ഞവര്‍ഷം കോവിഡ് ബാധിച്ചിരുന്നുവെങ്കിലും മരണകാരണം കോവിഡ് അല്ല. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിനുള്ള കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് താന്‍ വിദ്യാസാഗറിനെ ആശുപത്രിയില്‍ കണ്ടപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിനു ചെയ്യാന്പറ്റാവുന്ന എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നുവെന്നും സുബ്രഹ്മണ്യന് പറഞ്ഞു.
Content Highlights: Meena’s husband Vidyasagar died while waiting for organ transplant, not of Covid-19, says TN health
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..