മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യനിരക്ക് വര്‍ധിക്കുന്നു; 7വര്‍ഷത്തിനിടെ പൊലിഞ്ഞത് നൂറിലേറെ ജീവന്‍


ശരണ്യാ ഭുവനേന്ദ്രന്‍

അഞ്ചുവര്‍ഷത്തിനിടെ സ്ഥാപനത്തിലെ എത്ര വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തു, എത്രപേര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു, പി.ജി.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജോലിസമയം, പ്രതിവാര അവധികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ തേടിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ കോളേജുകളോട് റിപ്പോര്‍ട്ടുതേടി ദേശീയ മെഡിക്കല്‍ കമ്മിഷന്‍. അഞ്ചുവര്‍ഷത്തിനിടെ സ്ഥാപനത്തിലെ എത്ര വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തു, എത്രപേര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു, പി.ജി.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജോലിസമയം, പ്രതിവാര അവധികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കമ്മിഷന്‍ തേടിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കണം.

എന്‍.എം.സി. ആന്റി റാഗിങ് സമിതി അധ്യക്ഷ ഡോ. അരുണ വി. വാണികറുടെ നേതൃത്വത്തില്‍നടന്ന അവലോകനയോഗത്തിലാണ് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജുകളിലെ എല്ലാ ആത്മഹത്യകളും റാഗിങ് കാരണമല്ല. എന്നാല്‍, ഇതില്‍ നല്ലൊരുഭാഗത്തിന് റാഗിങ്ങും കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സമിതി വിലയിരുത്തി.

രക്ഷിതാക്കളുടെ പരാതികള്‍ ഇതിനുതെളിവാണ്. റാഗിങുമായി ബന്ധപ്പെട്ട പരാതികള്‍ antiragging@nmc.org.in എന്ന വെബ്സൈറ്റിലൂടെ അറിയിക്കാം. പ്രസ്തുത മെയില്‍ ഐ.ഡി. കോളേജിലെ ഹോസ്റ്റലുകള്‍, കാന്റീന്‍, ക്ലാസ്മുറികള്‍, ലൈബ്രറികള്‍, ലക്ചര്‍ഹാള്‍, കാമ്പസിലെ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും എന്‍.എം.സി. നിര്‍ദേശിച്ചു.

അഞ്ചുവര്‍ഷത്തിനിടെ ആത്മഹത്യചെയ്തവരുടെ വിവരങ്ങള്‍തേടി എന്‍.എം.സി.

ലോകത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഇന്ത്യ. പത്തുലക്ഷത്തോളമാണ് ഡോക്ടര്‍മാര്‍. വര്‍ഷാവര്‍ഷം 529 മെഡിക്കല്‍ കോളേജുകളില്‍നിന്നായി 80,000 ഡോക്ടര്‍മാര്‍ ബിരുദം പൂര്‍ത്തിയാക്കിയിറങ്ങുന്നു. 2021 മേയില്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഫോര്‍ സൈക്യാട്രിയില്‍വന്ന പഠനത്തില്‍ 2015-നും 2021-നും ഇടയില്‍ നൂറിലേറെ മെഡിക്കല്‍വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തതായി പറയുന്നു. ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. 2011-2015-ല്‍ യു.കെയില്‍ 430 ജൂനിയര്‍ ഡോക്ടമാരാണ് ആത്മഹത്യചെയ്തത്. 2008-2016-ല്‍ ചൈനയില്‍ സ്വയം ജീവന്‍ അവസാനിപ്പിച്ചത് 51 ഡോക്ടര്‍മാരും. താങ്ങാനാകാത്ത സമ്മര്‍ദമാണ് ഇതിന് കാരണമെന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ പറഞ്ഞു. ആത്മഹത്യചെയ്യുന്നവരെക്കാള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരും വിഷാദരോഗത്തിനും ലഹരിക്കും അടിമപ്പെടുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എം.സി.യുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഐ.എം.എ. സംസ്ഥാന അധ്യക്ഷന്‍ (നിയുക്ത ) ഡോ. സുല്‍ഫി നൂഹ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Medical students suicide Medical omission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented