ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മികവുറ്റതായതിനാലാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് മോദിയാണ്. ഞായറാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തില്‍ തന്റെ മണ്ഡലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
ഏറ്റവും മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമായതിനാലാണ് പുണ്യനഗരമായ വാരണാസി കോവിഡ് ഭീഷണിയെ അകറ്റി നിര്‍ത്തുന്നതെന്ന്് പ്രധാനമന്ത്രി പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് കൊല്ലങ്ങളായി വാരാണാസിയില്‍ ആരോഗ്യമേഖലയില്‍ വന്‍പുരോഗതിയാണുണ്ടായതെന്നും ഇത് കോവിഡിനെതിരെ പോരാടാന്‍ നഗരത്തെ ഏറെ സഹായിച്ചതായും പ്രധാനമന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Medical infrastructure helped Varanasi in fight against Covid-19, says PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..