മെഡിക്കല്‍ കോളേജുകളില്‍ ദീപാവലിയുടെ ഭാഗമായി ധന്വന്തരീപൂജ നടത്തണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി


വിശ്വാസ് സാരംഗ്

ഭോപാല്‍: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ദീപാവലിക്ക് ധന്വന്തരി പൂജ നടത്തണമെന്ന് മധ്യപ്രദേശ് സർക്കാർ. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് ഇക്കാര്യം അറിയിച്ചത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായ ധന്‍തേരാസ് ദിവസം ധന്വന്തരി പൂജ നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും നിര്‍ദേശം പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണ് ധന്വന്തരി പൂജ നത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തിനു വേണ്ടിയാണ് ഈ പൂജ. ധന്‍തേരാസ് ദിവസമായ ഒക്ടോബര്‍ 22-ന് എല്ലാ മെഡിക്കല്‍ കോളേജിലും ധന്വന്തരി പൂജ നടത്തണം. ഡോക്ടര്‍മാരും വിദ്യാര്‍ഥികളും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവരും ഉള്‍പ്പെടെ എല്ലാവരും പൂജയില്‍ പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.



കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് എം.ബി.ബി.എസ്. പാഠപുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് മെഡിക്കല്‍ കോളേജുകളില്‍ ധന്വന്തരി പൂജ നടത്താനുള്ള തീരുമാനം.

Content Highlights: Medical Colleges in MP to Perform Dhanvantari Puja on Dhanteras says Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented