ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മാധ്യമങ്ങളുമായി ഉണ്ടായിരുന്ന അടുപ്പം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നുവെന്ന് ജെയ്റ്റ്‌ലി അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സമീപിച്ചാല്‍ എട്ടുമുതല്‍ പത്ത് മിനിട്ടുവരെ അവരോട് സംസാരിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറാകുമായിരുന്നുവെന്ന് മോദി പറഞ്ഞു. എട്ട് മുതല്‍ പത്ത് മണിക്കൂര്‍വരെ ജോലിചെയ്ത് കണ്ടെത്തേണ്ട വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിനിട്ടുകള്‍ക്കകം ലഭിക്കും.

എന്താണ് ശരിയും തെറ്റുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കും. മാധ്യമങ്ങള്‍ക്ക് അദ്ദേഹം വലിയ സഹായമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. പുതിയ കാര്യങ്ങളെല്ലാം ജെയ്റ്റ്‌ലിക്ക് അറിയാമായിരുന്നു. വിഷയങ്ങളുടെ അകംപുറം അദ്ദേഹം മനസിലാക്കിയിരുന്നു. മാധ്യമങ്ങളുമായി ഏറ്റവുമധികം അടുത്ത് ഇടപഴകിയിരുന്ന ബിജെപിയുടെ ദേശീയ നേതാവ് ജെയ്റ്റ്‌ലി ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വിഷയങ്ങള്‍ വ്യക്തമായി മനസിക്കാന്‍ പാര്‍ട്ടി എപ്പോഴും അരുണ്‍ ജെയ്റ്റ്‌ലിയെ സമീപിച്ചിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

Content Highlights: Media was very fond of Jaitley: Modi