ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയായ പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പാകിസ്താന്റെ ഡ്രോണ്‍ കണ്ടെത്തിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതിര്‍ത്തിക്ക് സമീപമുള്ള ബിഎസ്എഫ് ഔട്ട്‌പോസ്റ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആകാശത്ത് പാക് ഡ്രോണ്‍ കണ്ടത്. രാത്രി 8.40 ഓടെയായിരുന്നു ഇത്. അഞ്ചുമിനിറ്റോളം ഡ്രോണ്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പറന്നു. ഇതിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ വെടിവെച്ചിടാന്‍ ശ്രമിച്ചെങ്കിലും അപ്രത്യക്ഷമാവുകയായിരുന്നു. 

മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content Highlights: media reports; pakistan drone spotted in indo pak border